
തിരുവനന്തപുരം: പാറശാല ആശുപത്രി ജംഗ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കുരങ്ങ് ചത്തു. ഇന്നലെ രണ്ട് കുരങ്ങന്മാര്‍ ഒന്നിച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അമിതവേഗത്തില്‍ എത്തിയ വാഹനം ഇടിച്ച് ഒരു കുരങ്ങന്‍ ചത്തത്. ഒരു കുരങ്ങന്‍ ഓടി രക്ഷപ്പെട്ടു. സമീപത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പാറശാല പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി മൃതദേഹം ഏറ്റെടുത്തു. തുടർ നടപടികൾക്ക് ശേഷം കേസെടുക്കുന്നതടക്കം കാര്യങ്ങൾ തീരുമാനിക്കും. ഏത് വാഹനമാണ് ഇടിച്ചതെന്ന് സ്ഥിരീകരിക്കാനായില്ലെന്നും വനം വകുപ്പ് തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam