'ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ...', പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Published : May 27, 2026, 10:14 AM IST
Rahul Mamkootathil

Synopsis

കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം.

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി മുൻ എംഎൽഎയും ലൈംഗികാരോപണത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ . ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നാണ് രാഹുലിന്റെ പരിഹാസം. കയ്യിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം. രൂക്ഷമായ വിമർശനമാണ് രാഹുലിന്റെ പരിഹാസം നേരിടുന്നത്.

പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മീൻപിടിത്ത ബോട്ട് മുങ്ങിയ അപകടം; വിഴിഞ്ഞത്ത് തടഞ്ഞുവച്ചിരിക്കുന്ന കപ്പലിനെ കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനം
പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയില്‍