തിരുവനന്തപുരത്ത് നാലര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

Published : Sep 23, 2021, 09:04 PM IST
തിരുവനന്തപുരത്ത് നാലര വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

Synopsis

മിനിഞ്ഞാന്ന് വൈകീട്ട് കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കാണുകയായിരുന്നു...


തിരുവന്തപുരം: കാട്ടാക്കടയില്‍ നാലര വയസ്സുകാരി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റുമരിച്ചു. നെല്ലിക്കാട് സ്വദേശിയായ അന്നയാണ് തിരുവന്തപുരം എസ്എഎടി ആശുപത്രിയില്‍ മരിച്ചത്. മിനിഞ്ഞാന്ന് വൈകീട്ട് കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കാണുകയായിരുന്നു. എന്ത് സംഭവിച്ചതെന്നറിയാതെ ആദ്യം രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

ഉടന്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചതും ചികില്‍സ തുടങ്ങിയതും. അപ്പോഴേക്കും കുട്ടിയുടെ ആരോഗ്യ നില വഷളായിരുന്നു. വൈകീട്ടോടെ അന്ന മരിച്ചു. പരിശോധനയില്‍ കുട്ടി കൊവിഡ് പൊസിറ്റീവായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്മയെ വിറകുകൊണ്ട് തലക്കടിച്ച് കൊന്നു, പരോളിലിറങ്ങി സഹോദരനെ ഉലക്കകൊണ്ട് തലക്കടിച്ച് കൊന്നു; അടൂരിൽ 65 കാരന് വീണ്ടും ജീവപര്യന്തം
ഹോം സ്റ്റേയിലെ മുറിയിൽ ആരുമില്ലെന്ന് ഉറപ്പാക്കി, വ‍ർക്കലയിൽ വിദേശ വനിതയുടെ റൂമിൽ കയറി അതിക്രമം; എഞ്ചിനീയർ പിടിയിൽ