
തൃശൂർ: തൃശൂർ അന്തിക്കാട് കാഞ്ഞാണി സിൽവർ റസിഡൻസ് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണലൂർ വേളോത്ത് വീട്ടിൽ വിഷസ് (32), അന്തിക്കാട് നടുപറമ്പിൽ വീട്ടിൽ പ്രത്യുഷ് (38), കാഞ്ഞാണി ചുള്ളിയിൽ വീട്ടിൽ വിഷ്ണു (42), കാഞ്ഞാണി തണ്ടാശ്ശേരി വീട്ടിൽ ആനന്തൻ (44) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് കണ്ണോത്ത് വീട്ടിൽ അമ്പാടി, പഴച്ചോട് അനക്കത്തിൽ വീട്ടിൽ സുധീഷ് എന്നിവരെയാണ് മർദ്ദിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലാണ് നടപടി. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർ സുബിന്ദ്, എഎസ്ഐ അബ്ദുൾനാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അരുൾ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.