നടക്കാവിലെ സ്വകാര്യ ലോഡ്ജിനെക്കുറിച്ച് രഹസ്യവിവരം; സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിൽപന, 26 ​​ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിൽ

Published : Feb 07, 2026, 03:27 PM IST
MDMA arrest

Synopsis

കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർക്കെല്ലാം എതിരെ വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും കേസുണ്ട്. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ പരിശോധനയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. നടക്കാവിലെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് 26 ഗ്രാം എംഡിഎംഎ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് ഡാൻസാഫ് സംഘം പറഞ്ഞു. അറസ്റ്റിലായ കോഴിക്കോട് ബട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ് ലഹരി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ആറ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കല്ലായി സ്വദേശി ശഹറീസ്, നടുവണ്ണൂർ സ്വദേശി മുഹമ്മദ് റിസ്‌വാൻ, പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർക്കെല്ലാം എതിരെ വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും കേസുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പിപ്പാര ഉപയോഗിച്ച് കഷ്ടപ്പെട്ട് തുരന്നുകൊണ്ടിരിക്കെ, പ്രതീക്ഷിക്കാതെ ആളെത്തി; പണി പാതിയിൽ നിർത്തി ഓടി രക്ഷപ്പെട്ടത് കള്ളനോ? അന്വേഷിച്ച് പൊലീസ്
പ്രണയനൈരാശ്യം, കൊച്ചിയിൽ റെയിൽവെ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; അവസാന നിമിഷത്തെ ട്വിസ്റ്റ്; പൊലീസെത്തി രക്ഷിച്ചു