നടക്കാവിലെ ലോഡ്‌ജിൽ മുറിയെടുത്ത് യുവാക്കൾ, രഹസ്യമായി എംഡിഎംഎ പാക്കറ്റുകളിലാക്കുമ്പോൾ പൊലീസെത്തി; നാല് പേർ പിടിയിൽ

Published : Feb 07, 2026, 07:18 PM IST
MDMA

Synopsis

കോഴിക്കോട് നടക്കാവിലെ സ്വകാര്യ ലോഡ്ജില്‍ ലഹരി പാക്ക് ചെയ്യുന്നതിനിടെ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കളെ പോലീസ് പിടികൂടി. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇവര്‍ ലഹരി വില്‍പ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട്: ലഹരി പാക്ക് ചെയ്യുന്നതിനിടെ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയിലായി. മയക്കുമുരുന്ന് കേസ് ഉള്‍പ്പടെ അഞ്ചോളം കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബര്‍ട്ട് ജെയിംസ്, പയ്യാനക്കല്‍ സ്വദേശി ഫിനാന്‍ നാസിം, നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും ചേര്‍ന്ന് നടക്കാവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 

പോലീസ് എത്തുമ്പോള്‍ ഇവര്‍ ലഹരി വസ്തുക്കള്‍ പായ്ക്കറ്റുകളില്‍ നിറയ്ക്കുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരിവില്‍പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നഗരത്തില്‍ വിതരണത്തിനായി എത്തിച്ച 42 കിലോ കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായിരുന്നു. ഓമശ്ശേരി സ്വദേശി പുറയില്‍ ജംഷീര്‍ (33) ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാത്രി മുണ്ടിക്കല്‍താഴം പട്ടാളമുക്ക് പരിസരത്ത് വെച്ചായിരുന്നു അറസ്റ്റ്. നേരത്തെ നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ കാഞ്ഞങ്ങാട് ജനകീയ പ്രതിഷേധം; രോഗികളെയും നാട്ടുകാരെയും വലയ്ക്കുന്നതിനെതിരെ ഉപരോധം
നെടുമങ്ങാട് കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ; പിടിയിലായത് ലഹരി മരുന്ന് സംഘത്തിലെ പ്രധാന കണ്ണികൾ