വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പടിഞ്ഞാറത്തറ കുറ്റിയാംവയലിൽ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായാണ് വിവരം. അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ സംഘമെത്തിയത്. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് സംഭവം.പടിഞ്ഞാറത്ത പൊലീസ് സ്ഥലത്തെത്തി സ്ഥലത്ത് പരിശോധന നടത്തി.
സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ; സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തം
വയനാട്: സംരക്ഷിത വനാതിര്‍ത്തിയിലെ ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് ബത്തേരിയിൽ ആയിരങ്ങളെ സംഘടിപ്പിച്ചുള്ള മനുഷ്യമതിൽ തീർക്കും. ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന നെന്മേനി, നൂൽപ്പുഴ, തിരുനെല്ലി പഞ്ചായത്തുകളും സർവകക്ഷിയോഗം വിളിച്ചു ചേർക്കും.
ജനകീയ കൺവൻഷനുകൾ വിളിച്ചുചേർത്ത് സുപ്രീംകോടതി ഉത്തരവിനെതിരെ സമരമുഖത്തേക്ക് കടക്കനാണ് വയനാട്ടിലെ വിവിധ സംഘടനകളുടെ തീരുമാനം. ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിന് സംയുക്ത സമര സമിതി രൂപീകരിക്കാനും ആലോചനയുണ്ട്. ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കോടതി വിധി നടപ്പിലായാൽ പ്രതികൂലമായി ബാധിക്കുന്ന പഞ്ചായത്തുകളും സർവകക്ഷി യോഗം വിളിച്ചു ചേർത്ത് പ്രമേയം അവതരിപ്പിക്കാനാണ് തീരുമാനം. വയനാടിന്‍റെ വികസനത്തെ തകർക്കുന്ന ഉത്തരവിനെതിരെ ജില്ലയിലെ വിവിധ മേഖലകളിൽ പ്രക്ഷോഭത്തിന് തയ്യാറെടുക്കാനാണ് എൽഡിഎഫ് യോഗ തീരുമാനം. ആദ്യ പടിയായി ഈ മാസം 12ന് ബത്തേരിയിൽ മനുഷ്യമതിലും സമരപ്രഖ്യാപന സമ്മേളനവും നടത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam