
കൊച്ചി: നിർമ്മാണം പൂർത്തിയാക്കി നാല് മാസം ആയിട്ടും ഉദ്ഘാടകനെ കിട്ടാത്തതിനാൽ അടച്ചിട്ട പാർക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി തുറന്നുകൊടുത്തു.കൊച്ചി മെട്രോ കന്പനി നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി കോർപ്പറേഷന്‍റെ കുന്നറ പാർക്കാണ് ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തുറന്ന് കൊടുത്തത്.
വൈറ്റിലയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോകുന്ന വഴി തൈക്കൂടം മെട്രോ സ്റ്റേഷനോട് ചേർന്നാണ് കുന്നറ പാർക്ക്. ഒരു ഏക്കറിൽ വ്യാപിച്ച് നിന്ന പാർക്കിന്‍റെ മൂന്നിൽ ഒരു ഭാഗം മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായി ഏറ്റെടുത്തിരുന്നു. കോർപ്പറേഷന് കീഴിലുള്ള പാർക്കിന്‍റെ ഭൂമി വിട്ട് നൽകുന്നതിന് പകരം ഭാക്കി വരുന്ന 60 സെന്‍റിൽ പാർക്ക് നീവീകരിക്കാമെന്നായിരുന്നു കൊച്ചി മെട്രോ കമ്പനി ഉറപ്പ് നൽകിയത്.
ഇതനുസരിച്ച് പാർക്ക് 2.5 കോടിയിലേറെ ചെലവഴിച്ച് കെഎംആർഎൽ പാർക്ക് നവീകരിച്ചു. നിലിവിൽ നിർമ്മാണമെല്ലാം പൂർത്തിയാക്കി മാസങ്ങളായിട്ടും പാർക്ക് തുറന്നില്ല. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി പാർക്ക് തുറന്നതകോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് പാർക്കിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അഞ്ച് ദിവസത്തിനകം പാർക്ക് ഉദ്ഘാടനം ചെയ്ത് കൈമാറിയില്ലെങ്കിൽ പൂട്ട് തകർത്ത് ആളുകളെ പ്രവേശിപ്പിക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam