പൗഡിക്കോണത്ത് 4 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു, കടിയേറ്റവരില്‍ ഒരു കുട്ടിയും

Published : Nov 06, 2022, 07:48 PM IST
പൗഡിക്കോണത്ത് 4 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു, കടിയേറ്റവരില്‍ ഒരു കുട്ടിയും

Synopsis

കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താനായിട്ടില്ല. 

തിരുവനന്തപുരം: പൗഡിക്കോണത്ത് ഒരു കുട്ടിയടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു.
കടിയേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കടിച്ച നായയെ കണ്ടെത്താനായിട്ടില്ല. ഇന്നലെ പോത്തൻകോടും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാലക്കാട് സ്വദേശി അനിൽകുമാറിനാണ് നായയുടെ കടിയേറ്റത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് അനിൽ കുമാര്‍. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുംവഴിയായിരുന്നു തെരുവുനായയുടെ ആക്രമണം. നായയെ ഓടിക്കാൻ ശ്രമിച്ചിട്ടും പിന്തിരിയാതെ തുടരെ കടിക്കുകയായിരുന്നു. പരിക്കേറ്റ അനിൽ കുമാര്‍ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്