
വയനാട്: കണിയാംപറ്റയിൽ കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അമ്പലവയലില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥനത്തേക്കെത്തിക്കുന്നതിന് ബോട്ട് ഏര്‍പ്പെടുത്തി. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ജില്ലയിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് കൊച്ചിയിയിൽ നിന്നും തിരിച്ച നേവീ സംഘത്തിന് ജില്ലയിൽ ഇങ്ങാനാവാതെ മടങ്ങേണ്ടിവന്നു.
തലപ്പുഴ മടക്കിമല ആറാം നമ്പർ എന്ന സ്ഥലത്ത് ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. റസാഖ്, (48) ,സീനത്ത് (40 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെളളാരം കുന്നിൽ മണ്ണിടിച്ചിൽ രണ്ട് കാറുകൾ ഒലിച്ചുപോയെങ്കിലും ആളപായം ഇല്ല. ജില്ലയിലെ മുഴുന്‍ സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിറങ്ങണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാ ഭരണകൂടം ദുരന്തത്തെ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. റവന്യ വകുപ്പിന്‍റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam