ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി

Published : Jul 16, 2024, 01:25 PM ISTUpdated : Jul 16, 2024, 02:04 PM IST
ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി

Synopsis

ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. 

പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ വരികയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്. പ്രായമായ സ്ത്രീയുൾപ്പെടെ സംഘത്തിലുണ്ടെന്നാണ് വിവരം. നിലവിൽ ഫയർഫോഴ്സ് സംഘം ഇവർക്കടുത്തേക്ക് സഞ്ചരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഇവരെ രക്ഷിക്കാൻ കഴിയുമെന്നാണ് ഫയർഫോഴ്സ് സംഘം അറിയിക്കുന്നത്. 

ആർത്തലച്ചൊഴുകുന്ന പുഴയ്ക്ക് നടുവിൽ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക്

ഒറ്റ ചാർജ്ജിൽ 170 കിമീ! ബ്ലൂടൂത്തും നാല് റൈഡ് മോഡുകളും, ഈ അടിപൊളി സ്‌കൂട്ടറിന് വില ഒരു ലക്ഷത്തിൽ താഴെ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്