തൃശൂരില്‍ നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Published : Dec 12, 2024, 07:44 PM ISTUpdated : Dec 12, 2024, 10:37 PM IST
തൃശൂരില്‍ നാലു വയസുകാരിയുടെ കൈ സിങ്കില്‍ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Synopsis

സംഭവ സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ സിങ്ക് അഴിച്ചു മാറ്റി വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റിയതിനു ശേഷം കുട്ടിയുടെ വിരല്‍ സുരക്ഷിതമായി വേര്‍പെടുത്തുകയായിരുന്നു. 

തൃശൂര്‍: അടുക്കള സിങ്കില്‍ കൈവിരല്‍ കുടുങ്ങിയ നാലുവയസുകാരിയ്ക്ക് രക്ഷയായി അഗ്നിരക്ഷാ സേന. മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈവിരലാണ് കുടുങ്ങിയത്. വീട്ടുകാര്‍ പല വട്ടം കുട്ടിയുടെ കൈ വേര്‍പെടുത്താന്‍ നോക്കിയിരുന്നുവെങ്കിലും ശ്രമം വിഫലമായി. ശേഷം വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. 

സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ ആദ്യം തന്നെ സിങ്ക് അഴിച്ചു മാറ്റി. ശേഷം വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റിയതിനു ശേഷം കുട്ടിയുടെ വിരല്‍ സുരക്ഷിതമായി വേര്‍പെടുത്തുകയായരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി രാജേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഓപ്പറേഷന്‍. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ഒ. വില്‍സണ്‍ , വി. രമേശ് , വി.വി ജിമോദ് , ഷാജു ഷാജി എന്നിവര്‍ കൂടി ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.
കമ്മീഷൻ കിട്ടും, ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണം, വൻ തുക പിൻവലിക്കുന്നത് 3 പേർ; ഒടുവിൽ പണി കിട്ടി, അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ