
കൊച്ചി: കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് നാലാം ക്ലാസ്സുകാരി അമേയ എഴുതിയ കത്തിന് ഫലമുണ്ടായി. കടുങ്ങല്ലൂർ എൽ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ച് ഉത്തരവായി. 2 കോടി രൂപയുടെ ഹൈടെക് സ്കൂൾ കെട്ടിടമാണ് നിർമിക്കാൻ പോകുന്നത്. മന്ത്രി പി രാജീവ് കെട്ടിടത്തിന് തറക്കല്ലിട്ടു.
"സാറേ എനിക്കും കൂട്ടുകാർക്കും പഠിക്കാനും കഥ പറഞ്ഞിരിക്കാനും നല്ലൊരു കെട്ടിടം പണിതുതരുമോ?"- സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാൽ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്നാണ് അമേയ മന്ത്രിയെ കത്തിലൂടെ അറിയിച്ചത്. അമേയയുടെ കത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. കളമശ്ശേരിയിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 16 കോടി രൂപയിലധികം ഇതിനകം സർക്കാർ അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തില്‍ എടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പുതിയ സ്കൂൾ കെട്ടിടത്തിന് അനുമതിയും നൽകി.
കമ്പ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ളാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതിവേഗത്തിൽ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് പറഞ്ഞ മന്ത്രി, ഇനി എല്ലാവരും നന്നായി പഠിക്കണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam