സ്വര്‍ണ പണിക്കാരനായ മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം കിട്ടി, ഒളിവിൽ പോയ പ്രതിയെ ബെംഗാളിൽ നിന്ന് പിടികൂടി

Published : Jul 25, 2025, 10:20 PM IST
Murder case

Synopsis

ജാമ്യത്തില്‍ ഇറങ്ങി ഒളിവിലായിരുന്ന പ്രതിയെ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളി മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവിലായിരുന്ന പ്രതിയെ ചേര്‍പ്പ് പൊലീസ് പശ്ചിമ ബംഗാളില്‍നിന്നു പിടികൂടി. പശ്ചിമ ബംഗാള്‍, ഹൂബ്ലി, ഷേര്‍ഫുലി, സേരംപോര്‍ സ്വദേശിയായ ബീരു (31)വാണ് അറസ്റ്റിലായത്.

2021 ഡിസംബര്‍ മാസത്തില്‍ ചേര്‍പ്പിലെ പെരിഞ്ചേരിയില്‍ സ്വര്‍ണ പണിക്കാരനായ മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം കിട്ടിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ ബംഗാളില്‍നിന്നും പിടികൂടിയത്.

കൊല്ലപ്പെട്ട മന്‍സൂര്‍ മാലിക്ക് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലായിരുന്നു താമസം. മുകള്‍നിലയില്‍ മന്‍സൂറിന്റെ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. മന്‍സൂര്‍ മാലിക്കിന്റെ ഭാര്യയുടെ കാമുകനായ ബീരു, മാലിക്കിന് മദ്യം നല്‍കി ബോധരഹിതനാക്കി പിന്നീട് ഇരുമ്പ് വടി കൊണ്ട് മാലിക്കിനെ തലയില്‍ അടിച്ച് കൊലപ്പെടുത്തുകയും വീടിന്റെ പിന്‍മുറ്റത്ത് ഒരു കുഴിയെടുത്ത് മാലിക്കിനെ കുഴിച്ചുമൂടുകയുമായിരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബിന്ദ് കെ.എസ്, എ.എസ്.ഐ. ജോയ് തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിന്‍സന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി