ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്കാര ചടങ്ങിനിടെ സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

Published : May 15, 2025, 09:57 PM IST
ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്കാര ചടങ്ങിനിടെ സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

Synopsis

സുഹൃത്തിനെ മരണത്തിലേക്ക് നയിച്ചെന്ന് ആരോപിച്ചായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. 

തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം. ക്രൂര മ‍ർദനത്തിന് പുറമെ കൈയിലുണ്ടായിരുന്ന പണവും പത്തംഗ സംഘം അപഹരിച്ചു. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് പിടികൂടി. പ്രതികളുടെ സുഹൃത്തായ ഒരു യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷമായിരുന്നു മർദനം.

പൂജപ്പുര ആലപ്പുറം സ്വദേശിയായ വിഷ്ണു എന്നയാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. തുടർന്ന്  ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഇതിൽ പങ്കെടുക്കാനായി എത്തിയ, മരണപ്പെട്ട വിഷ്ണുവിന്റെ സുഹൃത്തായ തിരുമല പ്രവീണിനെയാണ് 10 പേരടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പെടെ അപഹരിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ മരണപ്പെട്ട വിഷ്ണുവിന്റെ നേമത്തുള്ള കുടുംബ വീടിനടുത്ത് കൊണ്ടുവന്ന് വീണ്ടും മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. 

പാപ്പനംകോട് ഗംഗ നഗർ സ്വദേശി ആദിത്യ വിജയൻ, പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അശ്വിൻ വിജയ്, വിഷ്ണു, കാട്ടാക്കട സ്വദേശി മുജീഷ് ഖാൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിലായിരുന്നു. ഇവരിൽ ഒരാളെ കാഞ്ഞിരംകുളം ഭാഗത്തു നിന്നും ഒരാളെ കൊല്ലം അഞ്ചാലുംമൂട് ഭാഗത്തു നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.  തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബിനുമോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ ബോബൻ, ശ്രീരാഗ്, സൂരജ്, അനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ
എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു, തീയണക്കാൻ ശ്രമം തുടരുന്നു