ട്രോളി ബാ​ഗുമായി ട്രെയിനിൽ വന്നിറങ്ങി, ഓട്ടോയിൽ കയറി; പൊലീസെത്തി പിടിച്ചത് 13 കിലോ കഞ്ചാവ്,സംഭവം തലസ്ഥാനത്ത്

Published : Dec 03, 2023, 01:11 PM IST
ട്രോളി ബാ​ഗുമായി ട്രെയിനിൽ വന്നിറങ്ങി, ഓട്ടോയിൽ കയറി; പൊലീസെത്തി പിടിച്ചത്  13 കിലോ കഞ്ചാവ്,സംഭവം തലസ്ഥാനത്ത്

Synopsis

പ്രതികള്‍ ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടെവരാണെന്ന് പൊലീസ് അറിയിച്ചു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് സ്‍ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

തിരുവനന്തപുരം:  തിരുവനന്തപുരം പവർഹൗസ് ജംഗ്ഷനിൽ വൻ കഞ്ചാവ് വേട്ട. നാല് പേരിൽ നിന്നായി 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരി, ഷരീഫ്, ഓട്ടോഡ്രൈവർ ഫൈസൽ, ബാലരാമപുരം സ്വദേശി സജീർ എന്നിവരെയാണ് പിടികൂടിയത്. രാവിലെ 10മണിയോടെയായിരുന്നു സംഭവം. അനന്തപുരി എക്സ്‍പ്രസിൽ വന്ന ശേഷം ഓട്ടോയിൽ കയറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. പ്രതികള്‍ ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടെവരാണെന്ന് പൊലീസ് അറിയിച്ചു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് സ്‍ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ