ആക്രമണം ഭയന്ന് തോട്ടിലേക്കെടുത്തു ചാടി, പിന്നാലെയെത്തി കഴുത്തിലും ചെവിയിലും കുത്തി; കാട്ടുപന്നി ആക്രമണം

Published : Mar 04, 2025, 08:31 PM IST
ആക്രമണം ഭയന്ന് തോട്ടിലേക്കെടുത്തു ചാടി, പിന്നാലെയെത്തി കഴുത്തിലും ചെവിയിലും കുത്തി; കാട്ടുപന്നി ആക്രമണം

Synopsis

തോട്ടത്തില്‍ വെള്ളം നനയ്ക്കാനായി എത്തിയപ്പോഴാണ് കുഞ്ഞിരാമനെ കാട്ടുപന്നി ആക്രമിച്ചത്.

ബദിയടുക്ക: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് ചെവിയ്ക്കും കഴുത്തിനും പരിക്കേറ്റു. അട്ടേങ്ങാനം ഇരിയ സ്വദേശി കുഞ്ഞിരാമനാണ് (57) കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കാട്ടുകുക്കെ ദേവിമൂലെയിലെ തോമസ് കാപ്പന്റെ തോട്ടം മേസ്ത്രിയായ ഇയാള്‍ക്ക് പണി സ്ഥലത്ത് വച്ചാണ് പരിക്കു പറ്റിയത്. കഴുത്തിലും ചെവിയ്ക്കും പരിക്കേറ്റ കുഞ്ഞിരാമനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോട്ടത്തില്‍ വെള്ളം നനയ്ക്കാനായി എത്തിയപ്പോഴാണ് കുഞ്ഞിരാമനെ കാട്ടുപന്നി ആക്രമിച്ചത്. രക്ഷപ്പെടാനായി ഓടി തോട്ടത്തിനരികിലെ തോട്ടിൽ ചാടിയെങ്കിലും പന്നി പിന്നാലെയെത്തിയും ആക്രമിക്കുകയായിരുന്നു. ഒഴുകുന്ന തോട്ടിലേക്കായിരുന്നു ചാടിയത്. കഴുത്തിലും ചെവിയിലുമാണ് കൂടുതൽ പരിക്കേറ്റിട്ടുള്ളത്. മുറിവുകളിൽ ഏഴ് സ്റ്റിച്ചോളം ഇടേണ്ടിയും വന്നു. അതേ സമയം ഈ കാട്ടുപന്നി പ്രദേശത്തെ കൃഷി മുൻപും നശിപ്പിക്കുന്നതിനൊപ്പം ആളുകളെ ആക്രമിക്കാൻ‌ ശ്രമിച്ചിട്ടുണ്ടെന്നും തോട്ടമുടമ തോമസ് കാപ്പൻ പറഞ്ഞു. 

കിലോയ്ക്ക് 5000 രൂപക്ക് വാങ്ങും, വില്‍ക്കുന്നത് 25000 രൂപയ്ക്ക്; ഹോൾസെയിൽ കച്ചവടം മാത്രം! ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം