Latest Videos

കെണിയൊരുക്കി വട്ടപ്പാറ വളവ്; ഗ്യാസ് ടാങ്കർ മറിഞ്ഞു, രണ്ടുമാസത്തിനിടെ മറിഞ്ഞത് നാല് ലോറികൾ

By Web TeamFirst Published Oct 14, 2019, 10:53 AM IST
Highlights

രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടമുണ്ടാകുന്നത്. സെപ്തംബർ 21നും ഒക്ടോബർ രണ്ടിനുമാണ് വട്ടപ്പാറയില്‍ ഗ്യാസ് ടാങ്കർ ലോറികള്‍ മറിഞ്ഞ് അപകടമുണ്ടായത്.  

മലപ്പുറം: ദേശീയപാതയിലെ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. വാതക ചോർച്ച ആളപകടവും റിപ്പോർട്ട് ചെയ്തിട്ടില്ല. മറിഞ്ഞ ടാങ്കർ ലോറി ഉയർത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. അപകടത്തെ തുടർന്ന് വട്ടപ്പാറ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടമുണ്ടാകുന്നത്. കഴിഞ്ഞ മാസം 21-നും ഈ മാസം രണ്ടിനും ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. രണ്ട് അപകടത്തിലും വാതക ചോർച്ചയും ആളപകടവും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഈ മാസം ഒമ്പതിനും വട്ടപ്പാറ വളവില്‍ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.അതേസമയം, വട്ടപ്പാറ വളവിൽ കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറി മറിഞ്ഞ് ഇവിടെ വൻ അപകടമുണ്ടായിരുന്നു.

Read More:മലപ്പുറം വളാഞ്ചേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം; ആളപായമില്ല

അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് തൃശ്ശൂരിലെ ഡിസ്റ്റ്‌ലറിയിലേക്ക് സ്പിരിറ്റുമായി പോയ ലോറിയാണ് വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്നൊഴുകിയ സ്പിരിറ്റ് അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നിര്‍വീര്യമാക്കിയതോടെയാണ് വന്‍ദുരന്തം ഒഴിവായത്.
 

click me!