
ഇടുക്കി: മൂന്നാറിലെ അതീവ സുരക്ഷ മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. കൈയ്യേറ്റ ഭൂമിയിൽ നിർമ്മിച്ചിരുന്ന ഷെഡ് പരിശോധിക്കവെയാണ് ഇവ കണ്ടെത്തിയത്.പഴയ മൂന്നാർ ഹെഡ് വർക്സ് ജലാശയത്തിന് സമീപത്തെ സർക്കാർ ഭൂമി കൈയ്യേറി ഷെഡ് നിർമ്മിക്കുന്നതായി റവന്യു അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നെത്തിയ സംഘം ഷെഡ് പരിശോധിക്കവെയാണ് പതിനൊന്ന് ജലാസ്റ്റിൻ സ്റ്റിക്കുകൾ, മൂന്ന് ഡിറ്റനേറ്ററുകൾ, വെടിയുപ്പ് എന്നിവയാണ് കണ്ടെത്തിയത്. ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് ഷെഡ് നിർമ്മിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ റവന്യു വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
മൂന്നാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ. സാം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തുള്ള കെട്ടിടം ഒഴിപ്പിക്കാൻ റവന്യൂ സംഘമെത്തിയത്. സ്പെഷൽ തഹസിൽദാർ ശ്രീകുമാർ , റവന്യൂ ഇൻസ്പെക്ടർ അശ്വിനികുമാർ , സുനിൽ കുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം എത്തുമ്പോൾ ഷെഡ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സംഘം പൂട്ട് തകർത്ത് പരിശോധ നടത്തവെയാണ് ഉഗ്ര സ്ടഫോനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെടുത്തത്.
ഹെഡ് വർക്സ് ജലാശയത്തിൽ നിന്നും പോതമേട്ടിലേക്ക് പോകുന്ന വഴിയിലെ സർക്കാർ ഭൂമിയിലാണ് ഷെഡ് നിർമ്മിച്ചിരുന്നത്. ജലാശയത്തിന് സമീപത്തെ അതീവ സുരക്ഷാ മേഖലയിൽ നിന്നും സ്ടഫോക വസ്തുക്കൾ കണ്ടെടുത്തത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി തവണ ഒഴിപ്പിച്ച ഭാഗത്ത് കെട്ടിടങ്ങൾ ഉയരുന്നത് സംബന്ധിച്ച് റവന്യു വകുപ്പും ദേവികുളം തഹസിൽദാരിന് റിപ്പോർട്ട് നൽകും. സ്ടഫോക വസ്തുക്കൾ കണ്ടെത്തിയത് പോലീസും ഗൗരവത്തോടെയാണ് കാണുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam