
കൊല്ലം: ഗാർഹിക ആവശ്യങ്ങൾക്കുള്ള തേക്ക് തടിയുടെ ചില്ലറ വിൽപന വനം വകുപ്പിന്റെ തിരുവനന്തപുരം തടി വില്പന ഡിവിഷന് കീഴിലെ കുളത്തൂപ്പുഴ ഗവ: തടി ഡിപ്പോയിൽ ആരംഭിക്കുന്നു ജനുവരി 25 മുതലായിരിക്കും വിൽപനയെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി അഞ്ച് ക്യുബിക് മീറ്റർ തേക്ക് തടിയാണ് ലഭിക്കുന്നത്.
വീട് നിർമ്മിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതിപത്രം, സ്കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവ ആവശ്യമാണ്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുളത്തൂപ്പുഴ ഗവ: തടി ഡിപ്പോയിൽ നിന്നും തേക്ക് തടി നേരിട്ട് വാങ്ങാമെന്നാണ് അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam