അമിത മൊബൈൽഫോൺ ഉപയോഗം രക്ഷിതാക്കൾ വിലക്കി, കണ്ണൂരിൽ പെൺകുട്ടി ജീവനൊടുക്കി 

By Web TeamFirst Published Nov 12, 2022, 8:03 PM IST
Highlights

മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്.

കണ്ണൂര്‍ : അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കണ്ണൂർ ആലക്കോട് ബിജു - ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയാണ് ഫ്രഡിൽ മരിയ. മൂന്ന് ദിവസം മുൻപ് വീട്ടിൽ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിച്ചത്. 

കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു, കോട്ടയത്ത് പതിനാലുകാരൻ മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 


 

click me!