കൊല്ലം കരുനാ​ഗപ്പള്ളിയില്‍ നിന്നും പെൺകുട്ടിയെ കാണാതായെന്ന് പരാതി

Published : Nov 20, 2024, 11:17 AM ISTUpdated : Nov 20, 2024, 04:25 PM IST
കൊല്ലം കരുനാ​ഗപ്പള്ളിയില്‍ നിന്നും പെൺകുട്ടിയെ കാണാതായെന്ന് പരാതി

Synopsis

ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തിയതി രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടരുകയാണ്. 

പൊലീസില്‍ പരാതി നല്‍കിയിട്ടും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളും വളരെ കുറവാണ്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടാനെത്തിയ 13 കാരനെ നോട്ടമിട്ടു, സൗഹൃദമുണ്ടാക്കി ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം; 60 കാരൻ പിടിയിൽ
സൈക്കിള്‍ ഓടിക്കാൻ ഗ്രൗണ്ടിലെത്തുന്ന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു, ഓട്ടോയിൽ കയറ്റികൊണ്ടുപോയി പീഡനം; 60കാരൻ പിടിയിൽ