കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണയുമായി പാറക്കെട്ടിന് മുകളിൽ പെൺകുട്ടി -വീഡിയോ

Published : Jun 09, 2022, 09:46 AM ISTUpdated : Jun 09, 2022, 10:28 AM IST
കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണയുമായി പാറക്കെട്ടിന് മുകളിൽ പെൺകുട്ടി -വീഡിയോ

Synopsis

വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലർച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയാേടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

അടിമാലി: കാമുകൻ കാലുമാറിയതിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പെൺകുട്ടി പാറയുടെ മുകളിൽ. പാെലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയാെടെയാണ് സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകൾ ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്. അടിമാലി എസ്.ഐ. സന്താേഷിന്റെ നേതൃത്ത്വത്തിലെത്തിയ പാെലീസ് ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. രാത്രി 2 മണിയാേടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായത്.

വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലർച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയാേടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പാേൾ   കൂടുതൽ അപകട മേഖലയിലേക്ക് നീങ്ങി. ഇതിനിടെ വിവരമറിഞ്ഞ് പാെലീസും എത്തി. പിന്നീട് പാെലീസ് നടത്തിയ അനുനയ ചർച്ചക്കാെടുവിൽ പെൺകുട്ടി തിരിച്ച് കയറിയതാെടെയാണ് എല്ലാ വർക്കും ശ്വാസം നേരെ വീണത്. കാമുകൻ പിൻന്മാറിയതാണ് കാരണം. നാട്ടുകാരും ഫയർ ഫാേഴ്സും രക്ഷക്കായി എത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്