22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതവുമായി വടകര സ്വദേശി പിടിയില്‍

Web Desk   | Asianet News
Published : Oct 26, 2020, 02:15 PM IST
22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതവുമായി വടകര സ്വദേശി പിടിയില്‍

Synopsis

ദുബായില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാത്രി 9.45 ഓടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ...  

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 22 ലക്ഷത്തോളം രൂപ വില വരുന്ന 435.5 ഗ്രാം സ്വര്‍ണ്ണ മിശ്രിതം
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാത്രി 9.45 ഓടുകൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ (31) നിന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.വി. കിരണിന്റെ നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ.കെ., ഇന്‍സ്‌പെക്ടര്‍മാരായ പ്രതിഷ്.എം., മുഹമ്മദ് ഫൈസല്‍. ഇ, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ സന്തോഷ് കുമാര്‍. എം. എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം