മലപ്പുറത്ത് വൻ സ്വർണ്ണ വേട്ട, കടത്തിയത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച്

Published : Apr 09, 2023, 12:10 PM ISTUpdated : Apr 09, 2023, 12:54 PM IST
മലപ്പുറത്ത് വൻ സ്വർണ്ണ വേട്ട, കടത്തിയത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ച്

Synopsis

തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. 

മലപ്പുറം: മലപ്പുറത്തെ മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണം ഡിആർഐ പിടികൂടി. കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടി. പോസ്റ്റ്‌ ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. 

സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ അന്വേഷിക്കുകയാണ്. 

Read More : സദാചാര കൊലപാതകം; മുഖ്യപ്രതി രാഹുലുമായി മുംബൈയിൽ നിന്ന് പൊലീസ് കേരളത്തിലേക്ക്, മടങ്ങുന്നത് ട്രെയിൻ മാർഗം

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു