Gold robbery : പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസ്: മൂന്ന് പ്രതികൾ കൂടി പിടിയിൽ

Published : Dec 31, 2021, 09:36 PM IST
Gold robbery : പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസ്: മൂന്ന് പ്രതികൾ കൂടി  പിടിയിൽ

Synopsis

പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിലെ മൂന്ന് പ്രതികൾ കൂടി പോലീസ് പിടിയിലായി

കോഴിക്കോട്:  പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണ്ണം കവർന്ന (Gold robbery)  കേസിലെ മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ചേളന്നൂർ ഇരുവള്ളൂർ തായാട്ടു കണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി (40), പുനൂർ കക്കാട്ടുമ്മൽ നെല്ലിക്കൽ മുഹമ്മദ് ഷാറൂഖ് (34), വെസ്റ്റ് ബംഗാൾ ഹൊജവട്ട നിയാഖത്ത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കസബ പൊലീസ് ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്നാണ് ഇവരെ  അറസ്റ്റ് ചെയ്തത്.

സെപ്തംബർ 20 നു രാത്രി  ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണ്ണവുമായി പോയ റംസാനെ ബൈക്കി ലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് സ്വർണ്ണം കവർന്നെടുത്തി രുന്നു. വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോള മായി കോഴിക്കോട് താമസിച്ച് സ്വർണ്ണ ആഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു.

 ജില്ല പോലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐ.പി.എസിൻ്റെ നിർദ്ദേശാനുസരണം ഡപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം. മഹാജൻ ഐ.പി.എസിൻ്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വ ത്തിൽ പ്രത്യേക അന്വേഷ ണ സംഘം രൂപീകരിച്ച്  കേസന്വേഷണം നടത്തി വരികയായിരുന്നു.
പോലീസിൻ്റെ പഴുതടച്ചു ള്ള അന്വേഷണത്തിൽ പ്രതികൾ വലയിലാവുക യും ചെയ്തു.

കക്കോടി മുട്ടോളി സ്വദേശി ലത്തീഷ്,പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര  കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ്, ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ, കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി ഷിബി,മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് എന്നിവരുൾപ്പെടെ ഇരുവരെ പന്ത്രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു.

പൊലീസ് സംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം. മഹാജൻ അന്വേഷണ പുരോഗതി വിലയിരുത്തി ക്രൈം സ്ക്വാഡിന് വേണ്ട നിർദേശങ്ങൾ നൽകുക യും ചെയ്തിരുന്നു. ബംഗാൾ സ്വദേശിയായ  നിയാഖത്ത് കഴിഞ്ഞ ഇരുപത് വർഷത്തോളമായി കോഴിക്കോട് കമ്മത്ത് ലൈനിൽ സ്വർണ്ണ ബിസിനസ്സ് നടത്തി വരികയായിരുന്നു. 

നിയാഖത്തിന് ബിസിനസ്സ് പങ്കാളിയായിരുന്നു റംസാൻ. പിന്നീട് ഇവർ വേർപ്പിരികയും സ്വന്തമായി ബിസിനസ്സ് നടത്തിവരികയും ചെയ്തു. റംസാൻ്റെ ബിസിനസ്സ് വളർച്ച നിയാഖത്തിൻ്റെ ബിസിനസിനെ ബാധിച്ചിരുന്നതിനാൽ നിയാഖത്തും സുഹൃത്തും ചേർന്ന് റംസാൻ്റെ ബിസിനസ് തകർക്കാൻ ഒരുക്കിയ പദ്ധതിയിൽ മറ്റു സുഹൃത്തുക്കളായ പത്മേഷിനെയും ഫാറൂഖി ൻ്റെയും സഹായത്തോടെ ക്വട്ടേഷൻ സംഘത്തിന് കൈമാറുകയും ഓപ്പറേഷൻ നടത്തി പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു.

പദ്ധതി ആസൂത്രണം ചെയ്യാൻ വേണ്ടി പലതവണയായി നിരീക്ഷണം നടത്തുകയും സംശയം തോന്നാതിരിക്കാൻ നിയാഖത്ത് തൻ്റെ പക്കൽ നിന്നും കുറച്ച് സ്വർണ്ണം റംസാന് നൽകുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബാഗ്ലൂരിൽ നിന്നും കൊണ്ടുവന്ന "വാക്കി ടോക്കി" ഉപയോഗിച്ചാണ് പ്രതികൾ സന്ദേശം കൈമാറിയിരുന്നത്. റംസാൻ സ്വർണ്ണവുമായി മാങ്കാവിലേക്ക് പോകുന്നത് ക്വട്ടേഷൻ സംഘത്തിന് കാണിച്ചു കൊടുത്തത് പത്മേഷും ഫാറൂഖും ചേർന്നായിരുന്നു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ  മനോജ്എടയേടത്ത്, കെ.അബ്ദുൾ റഹിമാൻ, കെ.പി. മഹീഷ്,ഷാലു മുതിരപറമ്പിൽ,മഹേഷ് പൂക്കാട്, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാർ ,ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി കസബ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ് പെക്ടർ അനീഷ്,ഡ്രൈവർ സിപിഒ  ടി. കെ. വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബ്ബർ എസ്റ്റേറ്റിൽ കടുവ, പേടിച്ചോടിയ വനിതാ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്, ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്
'രാത്രിയിൽ മാത്രം വീട്ടിൽ വന്നുപോവും', തമിഴ്നാട്ടിലേക്ക് കടക്കും മുൻപ് ശ്രീകാന്തിനെ വളഞ്ഞ് പൊലീസ്, കുടുങ്ങിയത് തലസ്ഥാനത്തെ പ്രധാന മോഷ്ടാവ്