
തൃശ്ശൂർ: കുന്നംകുളം കേച്ചേരിയിൽ സ്വർണക്കവർച്ച. കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോൾ ജ്വല്ലറിയിൽ നിന്നാണ് 8 പവൻ സ്വർണ്ണം കവർന്നത് തിങ്കളാഴ്ച വൈകിട്ട് രണ്ടരയോടെയാണ് സംഭവം. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രണ്ട് ഇതര സംസ്ഥാനക്കാർ ജ്വല്ലറിയിലേക്ക് കുട്ടികളുടെ മോതിരം ആവശ്യപ്പെട്ട് വരികയും ജീവനക്കാരൻ അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇടുകയായിരുന്നു. രാത്രി കടയടയ്ക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുന്നതിനിടയാണ് ജീവനക്കാർ മോഷണ വിവരം അറിയുന്നത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam