
എറണാകുളം: കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ സ്വർണം കവർന്ന സംഭവത്തിൽ രണ്ട് യുവാക്കൾ പുത്തൻകുരിശ് പോലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂരും പറവൂരും ഉള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാർ യാത്ര പോയ സമയത്താണ് മോഷണം നടന്നത്. ഇവർ തിരികെ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
കടയിരുപ്പില്‍ 3 ദിവസം മുന്‍പാണ് സംഭവം നടന്നത്. ജ്വല്ലറി ഉടമയുടം വീട്ടില്‍ നിന്നാണ് മോഷണം നടന്നത്. ഇവര്‍ വിനോദസഞ്ചാരത്തിന് പോയതായിരുന്നു. വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. പൊലീസ് സംഭവം രഹസ്യമായി സൂക്ഷിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നാണ ് ഇപ്പോള്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പുത്തന്‍കുരിശ് പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam