തിരുവനന്തപുരത്ത് മദ്യപസംഘത്തിന്റെ ആക്രമണം, വീട്ടമ്മയ്ക്കും മക്കൾക്കും പരിക്ക്

Published : Jan 04, 2022, 04:27 PM IST
തിരുവനന്തപുരത്ത് മദ്യപസംഘത്തിന്റെ ആക്രമണം, വീട്ടമ്മയ്ക്കും മക്കൾക്കും പരിക്ക്

Synopsis

20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. താമരിയുടെ മക്കളായ സുരേഷിനെയും അനീഷിനെയും അക്രമസംഘം അടിച്ചു. താമരിക്കും മരുകള്‍ ഷീജയ്ക്കും മർദ്ദനമേറ്റു. വീട്ടുപകരങ്ങളും അടിച്ചു തകർത്തു.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്റെ ആക്രമണം. ധനുവച്ചപുരത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത വീട്ടമ്മയെയും മക്കളെയും ആക്രമിച്ചു. വീട്ടമ്മ താമരി, മക്കളായ സുരേഷ്, അനീഷ്, മരുമകള്‍ ഷീജ എന്നിവർക്കാണ് മർദ്ദനമേറ്റത്. താമരിയും ഷീജയും ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസികളായ സാമും സംഘവുമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. 

ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം നടന്നത്. സാമും സുഹൃത്തുക്കളും മദ്യപിച്ച ബഹളമുണ്ടാക്കിയത് താമരിയും മക്കളും ചോദ്യം ചെയ്തു. ഇതോടെ 20 പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. താമരിയുടെ മക്കളായ സുരേഷിനെയും അനീഷിനെയും അക്രമസംഘം അടിച്ചു. താമരിക്കും മരുകള്‍ ഷീജയ്ക്കും മർദ്ദനമേറ്റു. വീട്ടുപകരങ്ങളും അടിച്ചു തകർത്തു.

കണ്ണൂർ നഗരത്തിൽ ഓടുന്ന ബസ്സിന് തീപിടിച്ചു, പുക കണ്ട് ഇറങ്ങിയോടി യാത്രക്കാർ

പൊലീസെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. ഇന്നലെ രാത്രി പരിക്കേറ്റ അനീഷിനെയും പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. പക്ഷെ ഇന്ന് രാലിലെ വിട്ടയച്ചു.  പൊലീസ് ഒത്തു തീർപ്പിന് ശ്രമിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ അനീഷിന്റെ സുരക്ഷയെ കരുതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായും പാറശാല പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം, നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു
നിയന്ത്രണംവിട്ട് പാഞ്ഞ് ആഢംബര കാർ ബിഎംഡബ്ല്യു, ആദ്യമിടിച്ചത് മീൻ വിൽപന സ്കൂട്ടറിൽ, പിന്നാലെ 'വെള്ളിമൂങ്ങ'യിൽ, യുവാവിന് പരിക്ക്