
തിരുവനന്തപുരം: പൊതുജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി മുതുകാടിന്റെ സോദ്ദേശ ജാലവിദ്യ ട്രിക്‌സ് ആന്റ് ട്രൂത്ത് നാളെ രാവിലെ 10ന് നടക്കും. ആര്‍.ബി.ഐയുടെ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.
അഭ്യസ്ത വിദ്യരടക്കം സാമ്പത്തിക തട്ടിപ്പുകളില്‍ ഇരകളാവുന്ന ഇക്കാലത്ത് സ്വന്തം സമ്പത്ത് കരുതലോടെ കാത്തുസൂക്ഷിക്കുവാനും ചതിക്കുഴികളില്‍ വീണുപോകാതിരിക്കുവാനും ഓര്‍മപ്പെടുത്തുകയാണ് മുതുകാടിന്റെ ഇന്ദ്രജാലത്തിലൂടെ. വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ആര്‍.ബി.ഐ, വിവിധ ബാങ്കുകള്‍, നബാര്‍ഡ്, എസ്.എല്‍.ബി.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
അതിശയിപ്പിക്കുന്ന പ്രകൃതി; യുനെസ്കോ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ ചില കിടിലൻ സ്ഥലങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam