
തൃശൂര്‍ : ചാലക്കുടി നഗരസഭയിൽ നടന്ന ലേലത്തിൽ ഒരു വാഴക്കുല വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്. നഗരസഭയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായ സുവര്‍ണ സ്പര്‍ശം ജീവകാരുണ്യപദ്ധതിക്ക് പണം കണ്ടെത്തുന്നതിന് സംഘടിപ്പിച്ച ലേലത്തിലാണ് വാഴക്കുല വൻ തുകയ്ക്ക് വിറ്റത്. നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സംഘടന സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്.
500 രൂപയിലാണ് ലേലം ആരംഭിച്ചത്. മുൻ നഗരസഭാധ്യക്ഷൻ പൈലപ്പനാണ് ലേലം ഉറപ്പിച്ചത്. ലേലത്തിൽ നഗരസഭ കൗൺസിലർമാരും ജീവനക്കാരും പങ്കെടുത്തു. നിര്‍ധനരായ 50 രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് സുവര്‍ണ സ്പര്‍ശം. ഒരാൾക്ക് 25000 രൂപ വീതമാണ് നൽകുക.
ഇൻഡിഗോ വിമാനത്തിൽ സഹയാത്രികന് ദേഹാസ്വാസ്ഥ്യം, പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍
അമരാവതി : ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നൽകി തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ. ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ വച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ആരോഗ്യപ്രശ്നം നേരിട്ടത്. ഉടൻ തന്നെ ഡോക്ടര്‍ കൂടിയായ സൗന്ദര്‍രാജൻ സഹായത്തിനെത്തുകയായിരുന്നു.
ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിൽ ഡോക്ടര്‍മാരുണ്ടോ എന്ന് എയര്‍ഹോസ്റ്റസ് അന്വേഷിച്ചു. ഉടൻ ഗവര്‍ണര്‍ സഹായസന്നദ്ധയായി എത്തുകയായിരുന്നു. ഗവര്‍ണറുടെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് ഉജേല വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിമാനം ഇറങ്ങിയ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
പരിശോധനയിൽ ഐപിഎസ് ഉദ്യോഗസ്ഥന് ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തി. ഗവര്‍ണര്‍ വിമാനത്തിലുണ്ടായിരുന്നില്ലെങ്കിൽ തനിക്ക് ജീവൻ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജേല.
Read Also : യാത്രയയപ്പ് ചടങ്ങിൽ മോദി രാഷ്ട്രപതിയെ അവഗണിച്ചെന്ന ആരോപണവുമായി ആം ആദ്മിയും കോണ്ഗ്രസും