തിരുവനന്തപുരം ജില്ലയില്‍ നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം: ഒ പി തടസപ്പെടും

Published : Sep 19, 2019, 07:47 PM IST
തിരുവനന്തപുരം ജില്ലയില്‍ നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം: ഒ പി തടസപ്പെടും

Synopsis

ഐഎംഎയുടെ നേതൃത്വത്തിൽ 2 മണിക്കൂർ ഒപി ബഹിഷ്കരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. നാളെ വെള്ളിയാഴ്ച (20-09-2019) കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. 

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്ന് ഒപി ഉണ്ടായിരിക്കില്ല. കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുളളൂ. ഐഎംഎയുടെ നേതൃത്വത്തിൽ 2 മണിക്കൂർ ഒപി ബഹിഷ്കരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും.

2 ദിവസം മുൻപും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒരു മണിക്കൂർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു സൂചന സമരം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍