
കല്‍പ്പറ്റ: ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ആമസോണ്‍ (Amazon) വഴി രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്‍ഡ് (Graphics card) ഓര്‍ഡര്‍ ചെയ്ത വയനാട് സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഉല്‍പന്നം കൈപറ്റിയെന്നാണ് ആമസോണ്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ തനിക്ക് ഉല്‍പന്നം കിട്ടിയില്ലെന്നും പണം നഷ്ടപ്പെട്ടെന്നും കാണിച്ച് യുവാവ് സൈബര്‍ പൊലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കി.
രണ്ട് ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാര്‍ഡ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത കല്‍പ്പറ്റ സ്വദേശിയായ വിഷ്ണുവാണ് ആമസോണ്‍ പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.
തന്റെ സ്ഥാപനത്തിലേക്ക് ജനുവരി 22 ന് ഓര്‍ഡര്‍ ചെയ്ത ഗ്രാഫിക്‌സ് കാര്‍ഡ് ലഭിക്കാന്‍ വൈകിയപ്പോള്‍ കസ്റ്റമര്‍ കെയറില്‍വിളിച്ചു. ഉടന്‍ തന്നെ ലഭിക്കുമെന്ന് മറുപടി നല്‍കി. ആദ്യം ഡിടിഡിസി ക്വറിയര്‍ കമ്പനിയായിരുന്നു ഡെലിവറി ചെയ്യുമെന്ന് അറിയിച്ചത്. പിന്നീട് 10 ദിവസം മുന്‍പ് ഓര്‍ഡര്‍ കൈപ്പറ്റി എന്ന മേസേജ് എത്തി. അന്വേഷിച്ചപ്പോള്‍ കമ്പനിക്ക് മറ്റ് ഉത്തരവാദിത്തങ്ങളില്ല എന്ന് അറിയിച്ചെന്ന് വിഷ്ണു പറയുന്നു. വലിയ തുക നഷ്ട്ടമായതോടെ കടകെണിയിലായെന്ന് വിഷ്ണു പരാതിപെടുന്നു. ഉടന്‍ പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ആമസോണിന് ഗ്രാഫിക് ഡിസൈനറായ വിഷ്ണു വക്കീല്‍ നോട്ടീസ് അയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam