വടകരയിലെ ലോഡ്ജിൽ അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾ മരിച്ചു

Published : Apr 04, 2023, 08:56 AM ISTUpdated : Apr 04, 2023, 08:57 AM IST
വടകരയിലെ ലോഡ്ജിൽ അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി; ഒരാൾ മരിച്ചു

Synopsis

ബിഹാർസ്വദേശി സിക്കന്തർ കുമാറാണ് (19) മുകളിലെ നിലയിൽ നിന്നു വീണു മരിച്ചത്. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇജാസ് (20) എന്നയാൾക്കാണ് പരിക്കേറ്റത്. 

കോഴിക്കോട്: വടകരയിലെ ലോഡ്ജിൽ അതിഥി തൊഴിലാളികളായ യുവാക്കൾ  ഏറ്റുമുട്ടിയതിനു പിന്നാലെ ഒരാൾ വീണു മരിച്ചു. വീഴ്ചയിൽ മറ്റൊരാൾക്ക് സാരമായി പരിക്കേറ്റു. 

ഇവർ താമസിക്കുന്ന ജെടി റോഡിലെ ജെ.ടി.ടൂറിസ്റ്റ് ഹോമിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബിഹാർസ്വദേശി സിക്കന്തർ കുമാറാണ് (19) മുകളിലെ നിലയിൽ നിന്നു വീണു മരിച്ചത്. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇജാസ് (20) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടിയ ഇരുവരും ഒന്നിച്ച് താഴേക്കു പതിക്കുകയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി ലോഡ്ജിന് കാവലേർപെടുത്തി. സിക്കന്തർകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also: റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പരാതി

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ