കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും; ഉപേക്ഷിച്ചത് വൃദ്ധനെന്ന് സംശയം

Published : Apr 03, 2021, 04:48 PM ISTUpdated : Apr 03, 2021, 09:00 PM IST
കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും; ഉപേക്ഷിച്ചത് വൃദ്ധനെന്ന് സംശയം

Synopsis

സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കവേ ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

കൊച്ചി: കൊച്ചി ലുലുമാളിൽ നിന്ന്  തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ട്രോളിയിൽ ഇവ ഉപേക്ഷിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവയില്‍ താമസിക്കുന്ന ഇയാളെ കണ്ടെത്താന്‍  പോലീസ് ശ്രമിച്ചുവരികയാണ്. തുണിസഞ്ചിയിൽ പൊതിഞ്ഞു ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമായിരുന്നു സഞ്ചിയിൽ ഉണ്ടായിരുന്നത്. ട്രോളി വൃത്തിയാക്കുന്നതിനിടെ  മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ട്രോളി അവസാനം ഉപയോഗിച്ചയാളെ കണ്ടെത്തി. മുണ്ടും ഷര്‍ട്ടും ധരിച്ച അറുപതിന് മുകളിൽ പ്രായമുള്ള മധ്യവയസ്കനാണിയാള്‍. ഇയാളെത്തിയ കാറും തിരിച്ചറിഞ്ഞു. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഭാര്യയുടെ പെരുമ്പാവൂരിലെ വിലാസത്തിലാണ് . എന്നാല്‍ താമസം ആലുവയിലാണെന്ന് കണ്ടെത്തി. ഉപയോഗ ശൂന്യമായ തോക്കാണിതെന്നാണ് പ്രാഥമിക നിഗമനം.  തോക്കും വെടിയുണ്ടകളും ബാലസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. സാമ്പത്തിക സംവരണം സംബന്ധിച്ചും വിവിധ രാഷ്ട്രീയ നേതാക്കളെ പരാമര്‍ശിച്ചുമുള്ള ഒരു കത്തും പൊതിയിലുണ്ടായിരുന്നു. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത രീതിയിലാണ് എഴുത്തുകളെന്ന് പൊലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം
ദുബായിലെ കഫറ്റീരിയയിൽ ജോലി ചെയ്തിരുന്ന യുവാവ്, നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയതും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു; 5 പേർ പിടിയിൽ