
മലപ്പുറം : സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി. തന്റെ പേരിൽ പൊലീസിൽ നൽകിയ പരാതിക്ക് പിന്നിൽ സമസ്തയിലെ തന്നെ ചിലരെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിയമപരമായി നേരിടും. കേസിനെക്കുറിച്ച് കൂടുതൽ അറിയില്ല. സമസ്തക്കെതിരെ പോസ്റ്റുകൾ ഇടുന്ന ഉമ്മർ കോയ എന്ന ഫേസ് ബുക്ക് ഐഡി ആരുടെതാണ് എന്ന് പോലും അറിയില്ലെന്നും ഹക്കീം ഫൈസി ആദൃശ്ശേരി പറഞ്ഞു. ഹക്കീം ഫൈസി ആദൃശ്ശേരി ഉൾപ്പെടെ 12 പേർ സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നായിരുന്നു സമസ്ത പിആർഒയുടെ പരാതി.
Read More : കെ എം ബഷീർ കേസ്: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam