ഹരിപ്പാട് സ്കൂൾ ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 19 വിദ്യാർഥികൾക്ക് പരിക്ക്

By Web TeamFirst Published Feb 25, 2019, 8:17 PM IST
Highlights

വിദ്യാർഥിയെ കയറ്റാനായി നിർത്തിയ വാനിനു പുറകിൽ കാർത്തികപ്പളളി ഭാഗത്തേക്കു പോയ ജാസ്മിൻ എന്ന  സ്വകാര്യ ബസ് വന്നിടിക്കു കയായിരുന്നു. വാനിന്റെ പുറകിൽ വലതു മൂലക്കായി ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ സീറ്റുകളിൽ തട്ടിയാണ് പരിക്ക് പറ്റിയത്

ഹരിപ്പാട്: സ്കൂൾ ബസിന്  പിന്നിൽ സ്വകാര്യ ബസിടിച്ചു 19  വിദ്യാർഥികൾക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ മിനി ബസിന്  പിന്നിലാണ് സ്വകാര്യ ബസ് ഇടിച്ചത്. വിദ്യാർഥികളായ മിലാൻ (8 ), നസിം (9), നന്ദുരാജ് (11), അഭിജിത് (5), വിഷ്ണു(11), ഋതു നന്ദ 11), സൽമാൻ നൗഷാദ്(11), ഹിത ഫാത്തിമ(4), അനന്ദു രാജ് (8) സാലിഘ് (9 ), സാഹില(6), വിവേക് (10), ശ്രീഹരി (5 ), അശ്വിൻ(6), അനഘ( 9 ), അക്ഷയ് (12), അശ്വിൻ( 9 ),  മുഹമ്മദ്‌ റീവാൻ (10) അനന്ദസായി (13) എന്നിവർക്കാണ് പരിക്ക് പറ്റിയത്. 

ഇവരെ ഹരിപ്പാട് ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രഥമ ശുശ്രുഷ നൽകി വിട്ടയച്ചു. ഇതിൽ നന്ദു രാജിന്റെ കൈയ്ക്കും, അഭിജിത്തിന്റെ വിരലിനും ഒടിവ് പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 9. 30 ഓടെ മഹാദേവികാട് എസ് എൻ ഡി പി ജംഗ്ഷനു സമീപമാണ് സംഭവം നടന്നത്. വിദ്യാർഥിയെ കയറ്റാനായി നിർത്തിയ വാനിനു പുറകിൽ കാർത്തികപ്പളളി ഭാഗത്തേക്കു പോയ ജാസ്മിൻ എന്ന  സ്വകാര്യ ബസ് വന്നിടിക്കു കയായിരുന്നു. വാനിന്റെ പുറകിൽ വലതു മൂലക്കായി ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ സീറ്റുകളിൽ തട്ടിയാണ് പരിക്ക് പറ്റിയത്. 

click me!