
കായംകുളം: കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി. പുതിയവിള പട്ടോളി മാര്‍ക്കറ്റ് കന്നേല്‍ പുതുവേല്‍ സോമന്റെ മകന്‍ സുജിത്തി(36)ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പോയ സുജിത്ത് തിരികെ എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം സുജിത്തിന്റെ വള്ളം കമിഴ്ന്നു കിടക്കുന്നതായി കണ്ടെത്തിയിരുന്നു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും വൈകുന്നേരത്തോടെ നിര്‍ത്തി.
തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടുകിട്ടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ: മാളു. മകള്‍: ജാനകി (6).
കര്‍ണാടകയില്‍ മൂന്നു സ്ത്രീകളടക്കം 12 പേര്‍ക്ക് ദാരുണാന്ത്യം
ബംഗളൂരു: കര്‍ണാടകയില്‍ ചിക്കബെല്ലാപുരയില്‍ വാഹനാപകടത്തില്‍ 12 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഏഴുമണിയോടെ ചിക്കബെല്ലാപുര ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപത്തായായിരുന്നു അപകടം. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ കാര്‍ പാഞ്ഞു കയറിയാണ് അപകടം. അപകടത്തില്‍ മൂന്നു സ്ത്രീകളും 9 പുരുഷന്മാരുമാണ് മരിച്ചത്. ബാഗേപള്ളിയില്‍ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
കാറില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചു പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം. ഒരാള്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മൂടല്‍ മഞ്ഞ് മൂലം ഡ്രൈവര്‍ക്ക് റോഡ് കാണാതായതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയ നിലയിലാണ്. ജോലിക്ക് പോകുന്ന ആളുകളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
29.55 സെന്റ് ഭൂമി, ഏഴു നില സമുച്ചയം, ആദ്യഘട്ട നിർമാണത്തിന് 8.50 കോടി രൂപ; തലസ്ഥാനത്ത് 'കായിക ഭവൻ'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam