ഹരിതകർമസേന അംഗം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; മരനെല്ലൂരിൽ പഞ്ചായത്തിന്റെ മോട്ടോർഷെഡിൽ മൂർഖൻ പാമ്പ്, പിടികൂടി

Published : Aug 08, 2026, 06:26 PM IST
Snake

Synopsis

പാലക്കാട് കുമരനെല്ലൂരിൽ പഞ്ചായത്ത് മോട്ടോർഷെഡിൽ ചാക്കുകൾക്കിടയിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ട ഹരിതകർമസേന അംഗം അത്ഭുതകരമായി രക്ഷപ്പെട്ടു, തുടർന്ന് ഒരു സ്നേക്ക് റെസ്ക്യൂവർ എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.

പാലക്കാട്: കുമരനെല്ലൂരിൽ പഞ്ചായത്തിന്റെ മോട്ടോർഷെഡിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ചാക്കുകൾ എടുക്കാനായി എത്തിയ ഹരിതകർമസേന അംഗമാണ് പാമ്പിനെ ആദ്യം കണ്ടത്. ചാക്കുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അതിനിടയിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഹരിതകർമസേന അംഗം ഭാഗ്യം കൊണ്ടാണ് അപായമൊന്നും കൂടാതെ രക്ഷപ്പെട്ടത്.

മോട്ടോർഷെഡിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ശ്രീജിത്ത് സമയോചിതമായി ഇടപെട്ട് ഷെഡിന്റെ വാതിൽ അടച്ച് പാമ്പ് പുറത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിച്ചു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സ്‌നേക് റെസ്ക്യൂവർ സുരക്ഷിതമായി മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളില്‍ 24 മണിക്കൂറും യാത്രാ നിരോധനം; ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി, പാണക്കാട് -കാരാത്തോട് റോഡില്‍ രാത്രികാല ഗതാഗത നിരോധനം
മുല്ലപ്പെരിയാർ: തമിഴ്നാടിന് ആശ്വാസം; 120 ദിവസത്തേക്ക്, 200 ഘനയടി വീതം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജലസേചനത്തിനായി വെള്ളം തുറന്നുവിട്ടു