ഒന്നര മാസം തെരഞ്ഞിട്ടും ഉടമയെ കിട്ടിയില്ല, കുറിപ്പടി പിടിവള്ളിയായി, മാലിന്യത്തിൽ നിന്ന് കിട്ടിയ പണം ഒടുവിൽ ഉടമയ്ക്ക്

Published : Nov 08, 2025, 01:23 PM IST
haritha karma sena returns lost money

Synopsis

പണം ലഭിച്ച കവറിലുണ്ടായിരുന്ന മരുന്നിന്റെ കുറിപ്പടിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തിയത്

മലപ്പുറം: മാലിന്യം വേര്‍തിരിക്കുന്നതിനിടെ ലഭിച്ച പണം ഉടമസ്ഥന് കൈമാറി മാതൃകയാ യി ഹരിതകര്‍മ സേനാംഗം. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗം കാപ്പ് സ്വദേശിനി രതിക്ക് ലഭിച്ച 10,000 രൂപയാണ് ഉട സ്ഥനായ വെട്ടത്തൂര്‍ സ്വദേശി കെ.യു. ഉസ്മാന് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ സാന്നിധ്യത്തില്‍ പണം കൈമാറുകയായിരുന്നു. പട്ടിക്കാട് ചുങ്കത്തുള്ള എം.സി.എഫില്‍ മാലിന്യം തരംതിരിക്കുന്നതിനിടെ മരുന്നുകള്‍ ഇട്ടുവെക്കുന്ന കവറില്‍നിന്നാണ് പണം ലഭിച്ചത്. ഒന്നരമാസംമുമ്പ് ലഭിച്ച പണത്തിന്റെ ഉടമയെതേടി വാര്‍ഡ്, പ്രാദേശിക സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വിവരം പങ്കുവെച്ചെങ്കിലും ഉടമയെ കണ്ടെത്താനായിരുന്നില്ല. 

പിന്നീട്, പണം ലഭിച്ച കവറിലുണ്ടായിരുന്ന മരുന്നിന്റെ കുറിപ്പടിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തിയത്. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥ രും ഹരിതകര്‍മസേനയെ പ്രശംസിച്ചു. വൈസ് പ്രസിഡന്റ് എം. ജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാന്‍മാരായ ഉബൈദുല്ല, ഉസ്മാന്‍ മാസ്റ്റര്‍, റഹ്‌മത്ത് മോളി, മറ്റു മെംബര്‍മാര്‍, സെക്രട്ടറി വി. പി. അബ്ദുസലീം, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സെക്രട്ടറി സാജിത, പ്രസിഡന്റ് ശാന്ത എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം
ഡ്യൂട്ടിക്ക് പോകവെ അമിത വേ​ഗത്തിലെത്തിയ ചരക്ക് ലോറിയിടിച്ചു, സീനിയർ നഴ്‌സ് മരിച്ചു