ടെട്രാപോഡ് കടൽഭിത്തി വേണം; ചെല്ലാനത്ത് ഇന്ന് ഹർത്താൽ, തീരദേശപാത ഉപരോധിച്ച് സമരക്കാർ

Published : Jul 05, 2024, 08:18 AM ISTUpdated : Jul 05, 2024, 10:40 AM IST
ടെട്രാപോഡ് കടൽഭിത്തി വേണം; ചെല്ലാനത്ത് ഇന്ന് ഹർത്താൽ, തീരദേശപാത ഉപരോധിച്ച് സമരക്കാർ

Synopsis

ചെല്ലാനം മുതൽ ഏഴ് കിലോമീറ്റർ ദൂരത്തിൽ നിലവിൽ ടെട്രാപോഡ് ഉണ്ട്. കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

കൊച്ചി: ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ. ചെല്ലാനം കണ്ണമാലി പ്രദേശത്ത് സമരക്കാർ തീരദേശപാത ഉപരോധിച്ചു.

ചെല്ലാനം മുതൽ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരം നിലവിൽ ടെട്രാപോഡ് ഉണ്ട്. ഇവിടെ കടൽക്ഷോഭത്തിന് വലിയ തോതിൽ ആശ്വാസമുണ്ട്. ദീർഘനാളായുള്ള സമരത്തിന്‍റെ ഭാഗമായാണ് ഇവിടെ ടെട്രോപോഡ് വന്നത്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളിൽ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളിൽ ഇത്തവണ കടൽക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും അഞ്ചോളം വീടുകള്‍ തകരുകയും ചെയ്തു. 

ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്പോൾ മറുവശത്ത് കടൽക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു. സ്ഥലം എംഎൽഎ ഉള്‍പ്പെടെ പ്രശ്നത്തിൽ ഇടപെടുന്നില്ല എന്നാണ് ആക്ഷേപം. തീരദേശപാത ഉപരോധിച്ചു കൊണ്ടുള്ള ഹർത്താലാണ് ഇന്ന് നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.

'മഞ്ഞപ്പിത്തം ചികിത്സയ്ക്ക് ചെലവായത് അഞ്ചേകാൽ ലക്ഷം'; രോഗം പടരുമ്പോൾ ഉപജീവനം വഴിമുട്ടിയെന്ന് വള്ളിക്കുന്നുകാർ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി