'മികച്ച പ്രവർത്തനം, തുടർച്ചയായ ലാഭം'; വനിതാ വികസന കോർപ്പറേഷൻ 62.56 ലക്ഷം ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

Published : Jun 05, 2024, 02:43 PM IST
'മികച്ച പ്രവർത്തനം, തുടർച്ചയായ ലാഭം'; വനിതാ വികസന കോർപ്പറേഷൻ 62.56 ലക്ഷം ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

Synopsis

വനിതാ വികസന കോര്‍പറേഷന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5.5 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്. ഈ കാലയളവില്‍ വായ്പാ വിതരണ, തിരിച്ചടവ് പ്രവര്‍ത്തനങ്ങളില്‍ ചരിത്ര നേട്ടമാണ് കോര്‍പ്പറേഷന്‍ കൈവരിച്ചത്.

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായ 62.56 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൈമാറി. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ലാഭത്തിലെത്തിച്ച സ്ഥാപനമാണ് സംസ്ഥാന വനിത വികസന കോര്‍പറേഷനെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

വനിതാ വികസന കോര്‍പറേഷന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5.5 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്. ഈ കാലയളവില്‍ വായ്പാ വിതരണ, തിരിച്ചടവ് പ്രവര്‍ത്തനങ്ങളില്‍ ചരിത്ര നേട്ടമാണ് വനിതാവികസന കോര്‍പ്പറേഷന്‍ കൈവരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിത ഗുണഭോക്താക്കള്‍ക്കായി 339.98 കോടി രൂപയുടെ വായ്പാ വിതരണം നടത്താന്‍ കോര്‍പറേഷന് സാധിച്ചു. ഇതിലൂടെ സംസ്ഥാനത്തൊട്ടാകെ 44,602 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

പരമാവധി സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം നല്‍കി മുന്‍പന്തിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വനിത വികസന കോര്‍പറേഷന്‍ നടത്തി വരുന്നത്. വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സിയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയായി ദേശീയ തലത്തില്‍ അംഗീകാരവും ലഭിച്ചിരുന്നു. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരന്റി 845.56 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഡി കാറ്റഗറി (Bronze)യില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥാപനം സി കാറ്റഗറി (സില്‍വര്‍)യിലേക്ക് ഉയര്‍ന്നതായും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ  ഓഫീസിൽ നടന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രി ലാഭ വിഹിതം കൈമാറിയത്. വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ റോസക്കുട്ടി ടീച്ചര്‍, മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വിസി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടിവി അനിത, കോര്‍പ്പറേഷന്‍ ഫിനാന്‍സ് ഓഫീസര്‍ ഷാജി എകെ, അബിനാഥ് ജിഒ എന്നിവര്‍ പങ്കെടുത്തു.

Read More :  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്