
കായംകുളം: ഹൃദ്രോഗിയായ യുവാവിനേയും ഇരുകാലുകളും തളര്‍ന്ന സഹോദരനെയും വീടുകയറി ആക്രമിച്ചതായി പരാതി. വഴി തര്‍ക്കത്തിന്റെ പേരിലാണ് അക്രമം. സ്ഥലം കയ്യേറി മതില്‍ തകര്‍ത്തവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. കണ്ണമ്പള്ളി ഭാഗം വസുമതി ഭവനില്‍ സുനില്‍ കുമാര്‍ (42), സഹോദരന്‍ തമ്പി (41) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഹൃദ്രോഗിയായ സുനില്‍കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴിത്തര്‍ക്കത്തിന്റെ പേരില്‍ പതിനാറോളം പേര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മതില്‍ പൊളിച്ചുവെന്നും ബഹളം കേട്ട് പുറത്തിറങ്ങിയ തങ്ങളെ ആക്രമിക്കുകയും വീടിന്റെ ജനലുകൾ തകർക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. അപ്പോഴേക്കും ഇവര്‍ രക്ഷപെട്ടു. ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞതായും. ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam