മഴ തുടരുന്നു; തിരുവനന്തപുരത്ത് തീരദേശ മേഖലകളില്‍ വന്‍ നാശനഷ്ടം, പൊഴിയൂരില്‍ കടല്‍ക്ഷോഭം തുടരുന്നു

By Web TeamFirst Published May 13, 2021, 5:24 PM IST
Highlights

മഴക്കാലത്ത് സ്ഥിരമായി വെളളപ്പൊക്കമുണ്ടാകുന്നത് പതിവാണെന്നും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്  സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്. 

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലകളിൽ വൻ നാശനഷ്ടം. പൊഴിയൂരില്‍ കടല്‍ ക്ഷോഭം തുടരുന്നു. അടിമലത്തുറ- അമ്പലത്തുമൂല  മേഖലകളിൽ 150 ഓളം വീടുകളിൽ വെളളം കയറി. അമ്പതോളം വീടുകൾക്ക് കേടുപാടുണ്ട്. മഴക്കാലത്ത് സ്ഥിരമായി വെളളപ്പൊക്കമുണ്ടാകുന്നത് പതിവാണെന്നും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. കടല്‍ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന്  സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശേം നല്‍കിയിട്ടുണ്ട്. 

രണ്ട് ദിവസമായി തുടരുന്ന മഴയിലും കടലാക്രമണത്തിലുമായി പൊഴിയൂരിൽ എട്ട് വീടുകളിലാണ് വെള്ളം കയറിയത്. ഈ വീടുകളില്‍ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും  സമീപവാസികളേയും പൊഴിയൂര്‍ എല്‍ പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി. മഴയും കടലേറ്റവും തുടരുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. കടൽക്ഷോഭം തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. കോട്ടുകാൽ പഞ്ചായത്തിലെ തീരദേശമേലകളിലും  വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. 

 


 

click me!