
തൃശ്ശൂർ: ചാലക്കുടിയിൽ ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. വെട്ടുകടവ് ഭാഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റടിച്ചത്. ആളപായമില്ല.
ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടുകളുടെ മുകളിൽ പാകിയിരുന്ന ഷീറ്റുകൾ പറന്നുപോയി. പല ഭാഗത്തും മരങ്ങൾ വീണു. വൈദ്യുതി ലൈനുകൾക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടകൾക്ക് മുന്നിൽ വിൽപനക്ക് വച്ചിരുന്ന വസ്തുക്കൾ പറന്നു പോയി.
പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam