ഇടുക്കി പെരുവന്താനത്ത് ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങി, ഭയന്ന് നാട്ടുകാർ

Published : Nov 13, 2022, 11:29 AM ISTUpdated : Nov 13, 2022, 11:44 AM IST
 ഇടുക്കി പെരുവന്താനത്ത് ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങി, ഭയന്ന് നാട്ടുകാർ

Synopsis

14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ

പെരുവന്താനം (ഇടുക്കി) : ഇടുക്കി പെരുവന്താനത്ത് ടി ആർ ആന്റ് ടി എസ്റ്റേറ്റിൽ ആന ഇറങ്ങി. 14 ആനകൾ അടങ്ങിയ കൂട്ടം ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. കൃത്രിമ വെടിശബ്ദം കേൾപ്പിക്കലടക്കം നടത്തിയിട്ടും ആനക്കൂട്ടം ഇതുവരെയും പിൻമാറിയിട്ടില്ല. 

അതേസമയം മാങ്കുളം ആനക്കുളത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം. ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ആനക്കുളം കുറ്റിപ്പാലായിൽ ജോണി,  ഭാര്യ ഡെയ്സി എന്നിവരാണ് ആനയുടെ മുമ്പിൽ അകപ്പെട്ടത്. ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. രാവിലെ പോകുംവഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവരെ വനംവകുപ്പുദ്യോഗസ്ഥർ ആശുപത്രിയിലേക്ക് മാറ്റി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ