റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ല; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

By Web TeamFirst Published Sep 5, 2019, 7:37 PM IST
Highlights

കലൂർ -കടവന്ത്ര, വൈറ്റില- കുണ്ടന്നൂർ, തമ്മനം പുല്ലേപ്പടി റോഡുകളുടെ അവസ്ഥ പരിതാപകരം ആണെന്നും ഈ റോഡുകൾ ഗതാഗത യോഗ്യമല്ലെന്നും കോടതി ചൂണ്ടികാട്ടി.

കൊച്ചി: ന​ഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കാത്തതിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നഗരത്തിലെ ആറ് റോഡുകളുടെ തകർച്ച ചൂണ്ടികാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്‍റെ ഇടപെടൽ.

കൊച്ചി കോർപ്പറേഷനും സർക്കാറിനും നോട്ടീസ് അയച്ച കോടതി കേസ് പിന്നീട് പരിഗണിക്കും. കലൂർ -കടവന്ത്ര, വൈറ്റില- കുണ്ടന്നൂർ, തമ്മനം പുല്ലേപ്പടി റോഡുകളുടെ അവസ്ഥ പരിതാപകരം ആണെന്നും ഈ റോഡുകൾ ഗതാഗത യോഗ്യമല്ലെന്നും കോടതി ചൂണ്ടികാട്ടി.
 

click me!