കൊച്ചിയിലെ ലഹരി കേസിൽ വിദേശ പൗരന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Published : Mar 22, 2026, 03:48 AM IST
Kerala Police

Synopsis

ലഹരിക്കേസിൽ അറസ്റ്റിലായ ടാൻസാനിയൻ വിദ്യാർത്ഥി അബ്ദുൽ ഹമിദിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശക്തമായ തെളിവുകളുടെ അഭാവം കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിബന്ധനകളോടെ ജാമ്യം നൽകിയത്.

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശി അബ്ദുൽ ഹമിദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപരി പഠനത്തിനായി ഇന്ത്യയിലെത്തിയ ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു. 2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയിൽ നിന്ന് കുന്നംകുളത്തേക്ക് പോയ കാറിൽ നിന്ന് 66.5 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. ഒന്നും രണ്ടും പ്രതികൾക്ക് ലഹരി വസ്തു എത്തിച്ച് നൽകിയെന്നാണ് ഇയാൾക്കെതിരായ ആരോപണം. എന്നാൽ ഒന്നാം പ്രതിയുടെ അക്കൗണ്ടിൽ നിന്ന് 15,000 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതൊഴികെ മറ്റു തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് ആൾ ജാമ്യവും സമർപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. കൂടാതെ, വിദേശ പൗരനായതിനാൽ ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും മോചനം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്ന നിബന്ധനയും കോടതി ചുമത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

താര്‍ കാർ 25 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് വൻ അപകടം: വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി
കാസ‍ർകോട്ടെ സ്റ്റുഡിയോയിൽ എടുത്ത ചിത്രം ടെലഗ്രാമിൽ കണ്ട് യുവതികൾ ഞെട്ടി, ആൽബം ഡിസൈനർ സ്വന്തം നാട്ടിലെ പെൺകുട്ടികളുടെ മോർഫ് ചെയ്തു, പിടിയിൽ