അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല; കെട്ടിടം തകര്‍ന്നുവീണു, സമീപത്തെ ഹോട്ടലും ഭാഗികമായി തകര്‍ന്നു

Published : Jun 24, 2024, 11:56 AM IST
അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാല; കെട്ടിടം തകര്‍ന്നുവീണു, സമീപത്തെ ഹോട്ടലും ഭാഗികമായി തകര്‍ന്നു

Synopsis

കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹോട്ടലിന്റെ സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടം ഉണ്ടായെന്നാണ് കണക്കകൂട്ടൽ.

തൃശൂര്‍: ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ശക്തമായ കുഴിപ്പന്‍ തിരമാലയില്‍ കെട്ടിടം തകര്‍ന്നുവീണു. മുമ്പ് ടെലിഫോണ്‍ ബൂത്തായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ്  തിരയില്‍ തകര്‍ന്നത്. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഹോട്ടലും ഭാഗികമായി തകര്‍ന്നു. കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് തെങ്ങുകളും വീഴുന്ന നിലയിലാണുള്ളത്. അമ്പലത്ത് വീട്ടില്‍ പരീതിന്റെ ബോംബെ ഹോട്ടലാണ് തകര്‍ന്നത്. 

കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹോട്ടലിന്റെ സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. ഏകദേശം ഇരുപതിനായിരം രൂപയോളം നഷ്ടം ഉണ്ടായെന്നാണ് കണക്കകൂട്ടൽ. കഴിഞ്ഞവര്‍ഷം കടല്‍ക്ഷോഭം മൂലം ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. കടലില്‍നിന്ന് പത്ത് മീറ്റര്‍ അകലത്തിലാണ് റോഡ് പോയിരിക്കുന്നത്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും റോഡ് തകര്‍ന്നുപോവാമെന്ന അവസ്ഥയാണ്. കുടിവെള്ളത്തിലേക്ക് ഉപ്പു കലരുന്നതും മേഖലയില്‍  ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. 

അപകടകരമായ സ്ഥലമായി അഞ്ചങ്ങാടി വളവ് മാറിയിരിക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നും നാട്ടുകാര്‍ പറഞ്ഞു. ശക്തമായ തിരയില്‍ കെട്ടിടം വീണതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശ വാസികള്‍. വര്‍ഷങ്ങളായി ഇവിടത്തെ ജനങ്ങള്‍ ഈ ദുരിതം  അനുഭവിക്കുന്നുണ്ടെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. കടല്‍ ഭിത്തി തകര്‍ന്ന സ്ഥലങ്ങളിലാണ് കടല്‍ ക്ഷോഭം കൂടുതലായിട്ടുള്ളത്.

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും