
തിരുവനന്തപുരം: തലസ്ഥാനത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ചാരുപറ സ്വദേശി വേണു നായിഡു(75) ആണ് മരിച്ചത്. വിതുരയില്‍ നിന്നും പൊന്മുടിയിലേക്ക് പോകുന്ന പാതയിൽ ചേന്നന്‍പാറ വൈഎംസിഎ ലൈബ്രറിയ്ക്ക് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെ റോഡ് മുറിച്ചു കടന്ന് റോഡിന്‍റെ ഇടത് വശം ചേർന്ന് നടന്നുപോയ വേണുവിനെ പാഞ്ഞെത്തിയ കാർ ഇടിച്ച് തെറിപ്പിച്ച് കടന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി ലഭിച്ചു.
അപകടം ഉണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതോടെ സംഭവത്തില്‍ കേസെടുത്ത വിതുര പൊലീസ് കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.ചുവന്ന നിറത്തിലെ സ്വിഫ്റ്റ് കാണാണ് അപകടമുണ്ടാക്കിയത്. ശബരിമല ദർശനം നടത്തി തിരികെയെത്തിയ മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലാണെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വയോധികനെ പിന്നാലെയെത്തിയ യാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച വേണു നായിഡുവിന്‍റെ മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പതിവായി അപകടം നടക്കാറുള്ള സ്ഥലമാണെന്നും എട്ടോളം അപകട മുന്നറിയിപ്പ് പൊലീസ് ഇടപെട്ട് സ്ഥാപിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam